റോഡ് നിർമാണം അവസാനഘട്ടത്തിൽ; റോസ്മലയിലേക്ക് ഇനി കാറും ബൈക്കുമെത്തും

കൊല്ലത്തെ മലയോര ഗ്രാമമായ റോസ്മലയിലേക്കുള്ള റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍. കുടിയേറ്റ കര്‍ഷകര്‍ ഉള്‍പ്പടെയുള്ള റോസ്മലക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്.

കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ആര്യങ്കാവില്‍ നിന്നു പതിനൊന്നു കിലോമീറ്റര്‍ ദൂരമുണ്ട് റോസ് മലയിലേക്ക്. ഇരുന്നുറോളം വരുന്ന കുടുംബങ്ങളുടെ ഇപ്പോഴുള്ള യാത്രമാര്‍ഗം ജീപ്പ് മാത്രമാണ്. എന്നാലിനി ഏതാനും ദിവസം കൂടി കഴിഞ്ഞാല്‍ കാറിലും ബൈക്കിലുമൊക്കെ റോസ്മലയിലെത്താം. മലയോര ഗ്രാമത്തിലേക്കുള്ള റോഡിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.

കഴിഞ്ഞ ഡിസംബറിലാണ് റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. മൂന്നു മാസം കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി.