സീതത്തോട് പാലം അപകടത്തിൽ; താങ്ങില്ല ഇനിയൊരു മലവെള്ളപ്പാച്ചിൽ

പത്തനംതിട്ട സീതത്തോട് മുണ്ടന്‍പാറ പാലം അപകടത്തില്‍. പാലത്തിന്റെ ഇരുകരകളിലെയും സംരക്ഷണഭിത്തികള്‍ തകര്‍ന്നു. ഇനിയൊരു മലവെള്ളപാച്ചിലിനെ പ്രതിരോധിക്കാനുള്ള കരുത്ത് പാലത്തിനില്ലെന്നാണ് സ്ഥലവാസികള്‍ പറയുന്നത്.

സീതത്തോട് മുണ്ടന്‍പാറ  റോഡില്‍ ഗുരുനാഥന്‍മണ്ണ്–മുണ്ടന്‍പാറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. കുടിയേറ്റ ഗ്രാമത്തിലെ ആദ്യപാലങ്ങളില്‍ ഒന്നുമാണ്. പഞ്ചായത്തിലെ ഒരുമേഖലയിലെ ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്ന പാലമാണിത്. കഴിഞ്ഞവര്‍ഷമുണ്ടായ ഉരുള്‍പൊട്ടലിലാണ് പാലത്തിന് 

കേടുപാടുകള്‍ സംഭവിച്ചത്. രണ്ടുമാസംമുന്‍പുണ്ടായ മണ്ണിടിച്ചിലില്‍ പാലം കൂടുതല്‍ തകരാറിലായി. രണ്ടുവര്‍ഷത്തിനിടെ പാലത്തിന് സമീപം 13പ്രാവശ്യമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചില്‍ അടിഞ്ഞ മണ്ണും പാറക്കൂട്ടങ്ങളും ഇപ്പോഴും നീക്കംചെയ്തിട്ടില്ല. 

ഇവ നീക്കംചെയ്തില്ലെങ്കില്‍ പാലത്തിന്റെ അവശേഷിക്കുന്ന ഭാഗംകൂടിതകരാറിലാകും. പാലത്തിന്റെ തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്ഥലവാസികള്‍ പലതവണ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി എടുത്തിട്ടില്ല.