മാലിന്യം കുന്നുകൂടി റാന്നി; വലഞ്ഞ് യാത്രക്കാർ

യാത്രക്കാരെയും പരിസരവാസികളെയും വലച്ച് റാന്നി പഴവങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മാലിന്യകൂമ്പാരം. പഞ്ചായത്തിന്റെ മാലിന്യനീക്കം നിലച്ചതോടെ ദുര്‍ഗന്ധംമൂലം വഴിനടക്കാന്‍ പോലും പറ്റാത്ത നിലയാണ്. പ്രതിഷേധങ്ങള്‍ ഏറെയുണ്ടായിട്ടും പഞ്ചായത്തധികൃതര്‍ക്ക് ഒരനക്കവുമില്ല.

മാലിന്യം നീക്കിയിട്ട് മാസങ്ങളായി. ദുര്‍ന്ധംമൂലം ജനങ്ങള്‍പൊറുതിമുട്ടി. മാലിന്യംനിറഞ്ഞതോടെ ഉണ്ടായ നായ്ക്കളുടെ ശല്യംവേറെ. 

മാലിന്യം വേര്‍തിരിച്ച് സംസ്കരിക്കാന്‍ മാര്‍ക്കറ്റിലും,ബസ് സ്റ്റാന്‍ഡ് പരിസരത്തും പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു. മാലിന്യനീക്കം സ്ഥംഭിച്ചതോടെ കടുത്തപ്രതിഷേധത്തിലാണ് നാട്ടുകാര്‍. പലവട്ടംപരാതിപറഞ്ഞിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ പ്രത്യക്ഷസമരംനടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും ബസ് സ്റ്റാന്‍ഡ് പരിസരത്തെ വ്യാപാരികളും