അഞ്ചലിൽ ഇലക്ട്രീഷ്യന്റെ മരണം; കെഎസ്ഇബിക്കെതിരെ ആരോപണം

കൊല്ലം അ‍ഞ്ചലില്‍ ഇലക്ട്രീഷ്യന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത് കെ.എസ്.ഇ.ബിയുടെ അനാസ്ഥ മൂലമെന്ന് ആരോപണം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു. അപകടത്തെപ്പറ്റി അന്വേഷിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി. 

അഞ്ചല്‍ ചണ്ണപ്പേട്ട സ്വദേശി ഉമേഷ് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മരിച്ചത്. വയിറിങ് ജോലിക്കിടെ വൈദ്യുത ആഘാതമേല്‍ക്കുകയായിരുന്നു. കെട്ടിട നിര്‍മാണ ആവശ്യത്തിനായി നല്‍കിയ കണക്ഷനിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തന്റെ ആരോപണം. അലയമണ്‍

ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി കരുകോണ്‍ സെക്ഷന്‍ ഓഫിസ് സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചു.അപകടത്തെപ്പറ്റി അന്വേഷിക്കാമെന്നും തെറ്റുകണ്ടെത്തിയാല്‍ കുറ്റകാര്‍ക്കെതിരെ നടപടി എടുക്കാമെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്