ഇലവുംതിട്ടയിൽ ജനമൈത്രി ഫുട്ബോൾ ടീം; യുവാക്കളെ ലഹരിമുക്തമാക്കാൻ ലക്ഷ്യം

ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ ഒരു ജനമൈത്രി ഫുട്ബോള്‍ ടീം. പത്തനംതിട്ട ഇലവുംതിട്ട പൊലീസിന്റ നേതൃത്വത്തിലാണ് ജില്ലയിലെ ആദ്യത്തെ ജനമൈത്രി ഫുട്ബോള്‍ ടീം ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ 22 പേരെയാണ് ടീമിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

യുവാക്കളില്‍ ലഹരിയുടെ ഉപയോഗംകുറച്ച് കായികം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്ബോള്‍ ടീം ഒരുക്കുന്നത്. പ്രദേശത്തെ വിദ്യാര്‍ഥികളേയും യുവാക്കളേയും ഇറക്കി ട്രയല്‍ നടത്തിയായിരുന്നു ടീം തിരഞ്ഞെടുപ്പ്. ടീമിന്റെ പരിശീലനം ജില്ലാപൊലീസ് മേധാവി നിര്‍വഹിച്ചു.  22 പേരെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

പരിശീലനം നല്‍കുന്നത് ഇലവുംതിട്ട പൊലീസ് നിയമിച്ച പരിശീലകരാണ്. ജില്ലയിലെ വിവിധ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ജനമൈത്രി ടീം.