കന്നുകാലി ചന്തയിൽ സൗകര്യങ്ങളില്ല; ശുചിമുറിയോ കുടിവെള്ളമോ ഇല്ല; അവഗണന

കൊല്ലം അഞ്ചലിലെ കന്നുകാലി ചന്തയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി. പഞ്ചായത്തിന് ചന്തയില്‍ നിന്നു പ്രതിവര്‍ഷം ലക്ഷങ്ങളുടെ വരുമാനമുണ്ടെങ്കിലും ഒരു ശുചിമുറി പോലും ഇതുവരെ നിര്‍മിച്ചിട്ടില്ല.മൂന്നു പതിറ്റാണ്ടിലധികമായി സജീവമാണ് അഞ്ചലിലെ കന്നുകാലി ചന്ത.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറുകണിക്കിനാളുകളാണ് പ്രതിദിനം കന്നുകാലികളെ വില്‍ക്കാനും വാങ്ങാനുമായി ചന്തയില്‍ എത്തുന്നത്. എന്നാല്‍ നാളിതുവരെ ചന്തയില്‍ ഒരു അടിസ്ഥാന സൗകര്യങ്ങളും അഞ്ചല്‍ പ‍ഞ്ചായത്ത് ഒരുക്കിയിട്ടില്ല.കന്നുകാലികള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സൗകര്യവുമില്ല. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് കന്നുകാലി ചന്തയോടുള്ള അവഗണന.