തൊഴുത്തില്‍ കെട്ടിയിട്ട കന്നുകാലികളുടെ വാലുകള്‍ വെട്ടി മാറ്റിയ നിലയില്‍; ക്രൂരം

മലപ്പുറം ചോക്കാട് തൊഴുത്തില്‍ കെട്ടിയിട്ട കന്നുകാലികളുടെ വാലുകള്‍ വെട്ടി മാറ്റിയ നിലയില്‍. മാളിയേക്കൽ വലിയപറമ്പിലെ പെരൂക്കാടൻ നാസർ, കുന്നുമ്മൽ ഷിഹാബ് എന്നിവരുടെ കാലികളുടെ വാലുകളാണ് മുറിച്ചു മാറ്റിയത്.

വലിയപറമ്പിലെ പെരുക്കാടൻ നാസർ വളർത്തുന്ന കാളയുടെ വാല് വെട്ടി മാറ്റിയത് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്.  പത്ത് മണിക്ക് ശേഷമാണ് സമീപത്തെ കുന്നുമ്മൽ ഷിഹാബ് വളര്‍ത്തുന്ന പോത്തിന്‍റെ വെട്ടി മാറ്റിയതായി കാണ്ടത്. രണ്ട് കാലികളുടേയും വാലുകൾ മുറിച്ച് തൊട്ടടുത്ത് തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

മാളിയേക്കല്‍ വെറ്ററിനറി സബ് സെന്‍ററില്‍ നിന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറെത്തി മുറിച്ചു മാറ്റിയതിന്‍റെ ബാക്കിയുളള ഭാഗത്ത് മരുന്നു വച്ച് കെട്ടി. മൃഗങ്ങളോട് കാണിച്ച കൊടും  ക്രൂരതയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

The tails of cattle tethered to the stables had been cut off