പ്രളയക്കെടുതിയിൽ നിന്ന് കരകയറി മൺറോ തുരുത്ത്

മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്നും വിനോദസഞ്ചാര മേഖലയായ കൊല്ലം മണ്‍റോതുരുത്ത് കരകയറുന്നു. പ്രതിദിനം വിദേശികളും സ്വദേശികളുമായ ഒട്ടേറെ പേരാണ് കായല്‍ സൗന്ദര്യം ആസ്വദിക്കാനായി മണ്‍റോതുരുത്തിലേക്ക് എത്തുന്നത്.

അഷ്ടമുടിക്കായലിനും കല്ലടയാറിനുമിടയിലാണ് മണ്‍റോ തുരുത്ത്.ചെറുതോടുകള്‍, കണ്ടല്‍കാടുകള്‍, കരിമീനും കൊഞ്ചുമൊക്കെ കൃഷി ചെയ്യുന്ന വിശാലമായ പാടങ്ങള്‍. 

ചെറുവള്ളത്തില്‍ തുരുത്തിനെ ചുറ്റിക്കാടാനുള്ള സൗകര്യവുമുണ്ടിവിടെ. പരമ്പരാകത വ്യവസായങ്ങള്‍ തകര്‍ന്ന മണ്‍റോതുരുത്ത് വിനോദസഞ്ചാരത്തിലൂടെ അതിജീവനത്തിന്റെ പാതയിലാണ്.