പൂവാറിൽ വീണ്ടും തെരുവുനായ ആക്രമണം

തിരുവനന്തപുരം പൂവാറില്‍ തെരുവായ ആക്രമണം വീണ്ടു. പതിനൊന്ന് പേരെയാണ് ഇന്നലെ രാത്രി തെരുവുനായ ആക്രമിച്ചത്. തെരുവായുടെ ആക്രമണത്തിനിരയായവരെ ജനറല്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് നിഷേധിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. 

തീരദേശത്ത് തെരുനായ  മനുഷ്യജീവന്‍ എടുത്തിട്ട് കാലം ഏറെയായില്ല.വീണ്ടും പൂവാറില്‍ ആക്രമണകാരികളായ തെരുവുനായക്കള്‍ സ്വസ്ഥ ജീവിതത്തിന് ഭീഷണിയാവുകയാണ്.ഇന്നലെ വൈകിട്ട് അക്രമകാരിയായ നായ പതിനൊന്ന് പേരെയാണ് ആക്രമിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ പരിക്കേറ്റു .എന്നാല്‍ പരിക്കേറ്റവര്‍ക്ക് ജനറല്‍ ആശുപത്രിയിലെത്താന്‍സ ആംബുലന്‍സ് നിഷേധിച്ചെന്നും ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിയതെന്നും ആരോപണമുയര്‍ന്നു. 

ആരുടെയും പരിക്ക് ഗുരുതരമല്ലെങ്കിലും നാളെ വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയാണ് തെരുവനായ്ക്കളുടെ ഈ ശല്യം. തദ്ദേശഭരണ സ്ഥാനപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ ശ്രമങ്ങള്‍ ഒന്നും നായ്ക്കളുടെ ശൗര്യം കുറയ്ക്കുന്നുമില്ല