കൊല്ലം ചിതറയിൽ പൊലീസ് സ്റ്റേഷനായി നിർമിച്ച കെട്ടിടം നശിക്കുന്നു

കൊല്ലം ചിതറയില്‍ പൊലീസ് സ്റ്റേഷനായി നിര്‍മിച്ച കെട്ടിടം നശിക്കുന്നു.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. പൊലീസ് സ്റ്റേഷന്‍ ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് കോണ്‍ഗ്രസ്. 

ചിതറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നാട്ടുകാരില്‍ നിന്ന് പിരിവെടുത്താണ് പൊലീസ് സ്റ്റേഷനായി കെട്ടിടം നിര്‍മിച്ചത്. 2015 ല്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന  രമേശ് ചെന്നിത്തലയാണ് കെട്ടിടം ഉദ്ഘാടം ചെയ്തത്. എന്നാല്‍ നാളിതുവരെ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനായി നിര്‍മിച്ച കെട്ടിടം രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ഇവര്‍ കെട്ടിടത്തിനും നാശം വരുത്തുന്നുണ്ട്.

സോട്ട് (മുരളിധരൻ നായർ,മുൻ പഞ്ചായത്ത് പ്രസിഡന്റ്, ചിതറപഞ്ചായത്ത്) (എല്‍ഡിഎഫിന് താല്‍പര്യമില്ലാത്തതുകൊണ്ടാണ് സ്റ്റേഷന്‍ വരാത്തത്) കൊല്ലം ജില്ലയുടെ മലയോര മേഖലയായ ചിതറയില്‍ ഉടന്‍ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കണണെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.