വിസ്മയമായി ആര്‍ട്ടിസ്റ്റിക് സൈക്ലിംങ്; കയ്യടി നേടി ഡേവിഡ് ഷ്നാബൽ

തലസ്ഥാനനഗരിയില്‍ സൈക്ലിംങ് അഭ്യാസപ്രകടനങ്ങളുടെ വിസ്മയക്കാഴ്ചകളൊരുക്കി ലോകചാംപ്യന്‍ ഡേവിഡ് ഷ്നാബല്‍. തിരുവനന്തപുരം മാനവീയം വീഥിയിലായിരുന്നു ജര്‍മന്‍ കാരനായ ഡേവിഡിന്റെ പ്രകടനങ്ങള്‍. ആര്‍ട്ടിസ്റ്റിക് സൈക്ലിംങില്‍ എട്ടുതവണ ലോകചാംപ്യനായ ഷ്നാബലിന്റേത് പകരംവെക്കാനില്ലാത്ത പ്രകടനങ്ങളായിരുന്നു. സൈക്കിളിലെ നൃത്തത്തിന് സംഗീതത്തിന്റെ അകമ്പടി കൂടിയായതോടെ രംഗം കൊഴുത്തു

സ്പോര്‍ട്സ് സൈക്കിള്‍ ഉപയോഗിച്ചുള്ള ആര്‍ട്ടിസ്റ്റിക് സൈക്ലിംങ് കേരളത്തിലെ യുവാക്കള്‍ക്കിടയിലും ഏറെ പ്രചാരണം നേടിക്കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുത്തെ ഇന്‍ഡസ് സൈക്കിളിംങ് എംബസിയും ജര്‍മന്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.