പ്രളയം കവർന്നവയുടെ നേർചിത്രങ്ങളുമായി ഫോട്ടോപ്രദർശനം

പത്തനംതിട്ടയുടെ ദുരന്തമുഖം പകർത്തിയ പത്ര ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോ പ്രദർശനം ശ്രദ്ധേയമാകുന്നു. പ്രളയകാലത്ത് പ്രതിബന്ധങ്ങളെ അതിജീവിച്ച് ജില്ലയിലെ ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളാണ് പത്തനംതിട്ട ടൗൺ ഹാളിൽ പ്രദർശനത്തിനൊരുക്കിയത്. ജില്ലാ പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പ്രദർശനം.

പ്രളയം കവർന്നവയുടെ നേർ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പത്തനംതിട്ട ജില്ലയിലെ പത്ര ഫോട്ടോഗ്രാഫർമാർ സാഹസീകമായി പകർത്തിയ ചിത്രങ്ങൾ. വിവരണാതീതമാണ് ഓരോ ചിത്രങ്ങളും.പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്നവ. ആശയും, നിരാശയും, നഷ്ടങ്ങളും പ്രതീക്ഷയും ഒക്കെയുണ്ട് പ്രദർശനത്തിലുള്ള ചിത്രങ്ങളിൽ. ദുരന്തമുഖത്തിന്റെ അത്മാവ് ചോരാതെ പകർത്തിയവ. ഓരോ ചിത്രങ്ങളും ഓരോ ചരിത്രമായവ. നിരവതി പേരാണ് പ്രദർശനം കാണാനെത്തിയത്.