മഹാപ്രളയത്തെ അതിജീവിച്ച് വെട്ടിക്കാട് ഏല; മികച്ച വിളവ്

മഹാപ്രളയത്തെ അതീജീവിച്ച് കൊല്ലം മൈനാഗപ്പള്ളിയിലെ നെല്‍കൃഷി. വെള്ളംക്കയറിയിട്ടും വെട്ടിക്കാട് ഏലയില്‍ ഇത്തവണ മികച്ച വിളവാണ് ലഭിച്ചത്.ശാസ്താംകോട്ട മൈനാഗപ്പള്ളിയിലെ വെട്ടിക്കാട് ഏല. ഇരുന്നൂറ് ഏക്കറോളം വരുന്ന പാടശേഖരം മൂന്ന് പതിറ്റാണ്ടിലധികമായി തരിശ് കിടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം എള്ളും പയറും കൃഷി ചെയ്ത് പാടശേഖരത്തെ വീണ്ടെടുത്തു. ഇത്തവണ പാടത്ത് വിത്തെറിഞ്ഞു.

വെള്ളപ്പൊക്കെത്തെ അതീജീവിച്ച കൃഷിക്ക് മികച്ച വിളവാണ് ലഭിച്ചത്.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെയായിരുന്നു കൃഷി. മികച്ച വിളവ് ലഭിച്ചതോടെ രണ്ടാം കൃഷിയും നടത്താനാണ് നാട്ടുകാരുടെ തീരുമാനം.