‍പത്തനംതിട്ടയിലെ 45 ഗ്രാമപഞ്ചായത്തുകള്‍ പ്രളയബാധിതം

പത്തനംതിട്ട ജില്ലയിൽ  പ്രളയം ബാധിച്ചത് 45 ഗ്രാമപഞ്ചായത്തുകളിൽ. ഇതില്‍ ‍ 18 പഞ്ചായത്തുകളിലെ സ്ഥിതി ഗുരുതരമാണ്

ജില്ലയിൽ 53 പഞ്ചായത്തുകൾ ഉള്ളതിൽ 45 പഞ്ചായത്തുകളിൽ പ്രളയം ബാധിച്ചുവെന്നാണ് കലക്ടർ വ്യക്തമാക്കുന്നത്.27 പഞ്ചായത്തുകളെ ഭാഗികമായി പ്രളയം ബാധിച്ചു. എട്ടു പഞ്ചായത്തുകളെ പ്രളയം ബാധിച്ചില്ല. ശുചീകരണം ആവശ്യമുള്ള 51,868 വീടുകളില്‍ 205,46 എണ്ണം പൂര്‍ത്തീകരിച്ചു. 31,322 വീടുകള്‍ ശുചീകരിക്കാനുണ്ട്. 

ശുചീകരണം ആവശ്യമുള്ള 36,352 കിണറുകളില്‍ 6849 എണ്ണമാണ് പൂര്‍ത്തീകരിച്ചത്. 29,503 എണ്ണം പൂര്‍ത്തീകരിക്കാനുണ്ട്. 821 പൊതുസ്ഥലങ്ങളാണ് ശുചീകരിക്കാനുണ്ടായിരുന്നത്. ഇതില്‍ 494 ഇടം വൃത്തിയാക്കി. 327 സ്ഥലങ്ങള്‍ ഇനി ശുചീകരിക്കേണ്ടതുണ്ട്. 2,944 സ്ഥാപനങ്ങളില്‍ 1541 എണ്ണത്തിന്റെ ശുചീകരണം ഇതു വരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അവശേഷിച്ചവയുടെ വൃത്തിയാക്കൽ ഉടൻ പൂർത്തിയാകും.