പുറംകരാർ ജീവനക്കാർക്ക് ഓണക്കോടി സമ്മാനിച്ച് ടെക്കികൾ

ടെക്നോപാര്‍ക്കിലേ പുറംകരാര്‍ ജീവനക്കാരായ തൊഴിലാളികള്‍ക്ക് ഓണക്കോടി സമ്മാനിച്ച് ടെക്കികളുടെ ഓണാഘോഷം .ടെക്കികളുടെ കൂട്ടായ്മയായ ധീഷ്ണയാണ് ഓണഘോഷങ്ങളില്‍ പുറത്ത് നിര്‍ത്തപ്പെട്ടിരുന്നവരെ ഒപ്പം കൂട്ടി പുടവ സമ്മാനിച്ചത്. 

 ഓണക്കോടി നല്‍കാന്‍ എല്ലാവരും ഒത്തുകൂടിയപ്പോള്‍ തൊഴിലാളികള്‍ക്കും സന്തോഷം. നമ്മുടെ പൊന്നോണം എന്ന് പേരിട്ട കൂട്ടായ്മ പത്മശ്രീ ലക്ഷമിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.