മുഖം മിനുക്കാൻ ഒരുങ്ങി ചാല; പഴയപ്രതാപം കൊതിച്ച് വ്യാപാരികൾ

മുഖം മിനുക്കല്‍ പ്രഖ്യാപനത്തോടെ തെക്കന്‍കേരളത്തിലെ ആദ്യത്തേ വസ്ത്ര –സ്വര്‍ണ വിപണിയായ ചാലയുടെ  പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്ന് ആദ്യകാലത്ത് കമ്പോളത്തിലെത്തിയ വ്യാപാരികളുടെ പുതിയ തലമുറ ഇവിടെ ഉണ്ടെങ്കിലും വന്‍കിട സ്ഥാപനങ്ങളുടെയും മാളുകളുടെയും വരവോട് കച്ചവടം കുത്തനേ ഇടിഞ്ഞു. പൈതൃക തെരുവായി ചാല കമ്പോളം മാറുമ്പോള്‍ പഴയ പ്രതാപകാലമാണ് വ്യാപാരികള്‍ കൊതിക്കുന്നത് .  

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കിഴക്കേകോട്ടയില്‍ ഒരു കാലത്ത് ബസിറങ്ങിയവരുടെ മുഖ്യലക്ഷ്യം ചാല കമ്പോളമായിരന്നു.അതും വസ്ത്ര–സ്വര്‍ണ വിപണി. ഉത്തരേന്ത്യയില്‍ നിന്ന് എത്തിയ കച്ചവടക്കാരും നിറമുള്ള വസ്ത്രങ്ങളും ഉപഭോക്താക്കള്‍ക്ക് ചാലയേ പ്രിയപ്പെട്ടതാക്കി.  ഓണക്കാലത്ത് കാണുന്ന തിരക്ക് പണ്ടു കാലത്ത് ചാലയിലെ വസത്രാലയങ്ങളിലെ നിത്യകാഴ്ചയായിരുന്നു. വസത്രവിപണിയുടെ ശൈലിമാറിയതോടെ ഉപഭോക്താക്കള്‍ ചാലയേ കൈവിട്ടു. ഒറ്റതിരിഞ്ഞ് എത്തുന്ന ചിലരാണ് ഇപ്പോള്‍ ഇവിടെ വസ്ത്രവ്യാപാരത്തെ നിലനിര്‍ത്തി പോകുന്നത് .ഗുജറാത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും പഴയകാലത്ത് എത്തിയവരുടെ തലമുറ ഇന്നും ഇവിടെ ഉണ്ട്. 

വിവാഹവിപണിയില്‍ വസ്ത്രവിപണിയേ പോലേ ചാലയിലേ സ്വര്‍ണവ്യാപാരികളും നേട്ടം കൊയ്തിരുന്നു. കാലം മാറിയെങ്കിലും ഇന്നും പ്രധാന തെരുവിന്റെ ഒരു വശത്ത് സ്വര്‍ണവ്യാപാരികളേ കാണാം. അടുക്കിയടുക്കി വെച്ചിരിക്കുന്ന പോലെ മുപ്പതിലേറേ സ്വര്‍ണ കടകളാണ് ഒരേ നിരയിലിലുള്ളത്.മാളുകളിലേക്കും വന്‍കിട കടകളിലേക്കും ഉപഭോക്താക്കള്‍ ആകര്‍ഷിക്കപ്പെട്ടപ്പോള്‍ തിരിച്ചടിയിലായത് ഒരു സംസ്ക്കാരത്തിന്റെ ഭാഗമായുള്ള വ്യാപാരശൃംഖലാണ്