ബാങ്കിൽ ക്രമക്കേട്; പ്രാദേശിക സിപിഎം പ്രവർത്തകർക്ക് പങ്കെന്ന് ആരോപണം

പത്തനംതിട്ട കുമ്പളാംപൊയ്ക സർവീസ് സഹകരണ ബാങ്കിന്റെ തലച്ചിറ ശാഖയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ  തർക്കം.  സാമ്പത്തിക ക്രമക്കേടു നടത്തിയതിൽ പാർട്ടിയിലെ മറ്റുചിലർക്കും പങ്കുണ്ടെന്നാണ് അരോപണം. സി.പി.എം ലോക്കൽ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തിലായിരുന്നു വൻ തട്ടിപ്പ് നടന്നത്.സി.പി.എം. ലോക്കൽ കമ്മറ്റി അംഗവും ബാങ്കിലെ ജൂനിയർ ക്ലർക്കുമായ ആളുടെ നേതൃത്വത്തിൽ അഞ്ചുകോടിയുടെ വെട്ടിപ്പാണ് നടന്നത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഇയാൾ ആഡംബര കാറുകൾ വാങ്ങാൻ ഉപയോഗിച്ചുവെന്നാണ് സൂചന. സി.പി.എമ്മിലെ മറ്റ് ചില നേതാക്കളും ക്രമക്കേടിലൂടെ സമ്പാദിച്ച പണത്തിന്റെ പങ്കു പറ്റിയിട്ടുണ്ടെന്നാണ് ആരോപണം. ഇതോടെ പാർട്ടിക്കുള്ളിൽ തർക്കവും രൂക്ഷമാണ്. സംഭവത്തിൽ മലയാലപ്പുഴ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർനടപടികൾ ഉണ്ടാകാത്തത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ കാരണമാണെന്നാണ് ആക്ഷേപം. ക്രമക്കേട് പുറത്തു വന്നതോടെ വിവിധ രാഷ്ട്രീയ, സാമൂഹീക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ശക്തമാണ്.