ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘം സമരത്തിൽ

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സമരം. പത്തനംതിട്ടയിൽ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഓഫീസിനു മുന്നിൽ തടഞ്ഞു.

കാട്ടുവിട്ടിറങ്ങുന്ന വന്യ ജീവികൾ കൃഷി നശിപ്പിക്കുന്നതിനൊപ്പം ജീവനും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ചത്. കാട്ടാനകളും കാട്ടുപന്നികളും നിരന്തരം വീട്ടുമുറ്റത്ത് വരെ എത്താറുണ്ട്. മാർച്ച് സീതത്തോട് പഞ്ചായത്ത് പ്രസിഡൻറ് ലേഖ സുരേഷ് ഉദ്ഘാടനം ചെയ്തു.

വനാതിർത്തിക്ക് ചുറ്റും സോളാർ വേലിയൊ, കിടങ്ങോ സ്ഥാപിക്കണമെന്നാണ് ആവശ്യം. കർഷക ദ്രോഹ നടപടി തുടർന്നാൽ സമരം ശക്തമാക്കാനാണ്  തീരുമാനം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശമുണ്ടായിട്ടും നാമമാത്രമായ നഷ്ട പരിഹാരമാണ് നൽകുന്നത്.