വലിയതോടിന്റെ ശുചീകരണത്തിന് ജനകീയ കൂട്ടായ്മ

പത്തനംതിട്ട റാന്നി വലിയതോടിന്റെ ശുചീകരണത്തിനായി ജനകീയ കൂട്ടായ്മ ഒരുങ്ങുന്നു.  ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ റാന്നി അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ശുചികരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുക.

പമ്പയുടെ  കൈവഴികളിലൊന്നായ വലിയതോടിനെ  പഴയ പടയാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. പലരും തോടിന്റെ തീരം കൈയേറുകയും, കച്ചവട സ്ഥാപനങ്ങൾ ഉയരുകയും ചെയ്തതോടെ മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി വലിയതോട് മാറി. മാടത്തരുവി മുതൽ ഉപാസനക്കടവു വരെ പള്സ്റ്റിക മാലിന്യങ്ങൾ തീരങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്.

മാലിന്യം അടിഞ്ഞതുമൂലം തോട്  ദുർഗന്ധപൂരിതമാണ്. 'അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളിലെ അറവുശാലയിലെ മാലിന്യങ്ങൾ വലിയ തോട്ടിൽ തള്ളുന്നതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് തോടിന്റെ സംരക്ഷണത്തിനായി ജനകീയകൂട്ടായ്മ എത്തുന്നത്