വലിയതുറയില്‍ കടലാക്രമണം രൂക്ഷം; വീടുകള്‍ തകർന്നു

തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണം രൂക്ഷം. തീരദേശത്തെ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഓഖിക്ക് പിന്നാലെയെത്തിയ കടലാക്രമണം തീരദേശത്തെ ജീവിതം ദുസഹമാക്കി.

തീരദേശത്തെ പുനരുദ്ധാരണം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ വന്നെങ്കിലും കടലൊന്നു വീശിയടിച്ചാല്‍,വലിയൊരു മഴവന്നാല്‍ ജീവിതം പഴയപടി തന്നെയാകും. അതായത് തീരദേശത്തെ സര്‍ക്കാര്‍ പദ്ധതികളൊന്നും ഫലം കാണുന്നില്ലെന്നര്‍ഥം. ഉറച്ച കടല്‍ഭിത്തി എന്ന നിരന്തര ആവശ്യം പോലും കടലാസിലുറങ്ങിയതാണ് ഇപ്പോഴത്തെ ദുരിതങ്ങള്‍ക്ക് കാരണമെന്നവര്‍ പറയുന്നു

ഓഖിയിലെ ദുരിതത്തില്‍ നിന്നു കരകയറുന്നതിനിടെയെത്തിയ കടലാക്രമണം തീരദേശത്തെ ജീവിതത്തെ വീണ്ടും ദുസഹമാക്കി