ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ ആനവിരണ്ടു

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ ആനവിരണ്ടു. പടക്കംപൊട്ടുന്ന ശബ്ദംകേട്ടു വിരണ്ട മഹാദേവന്‍ എന്ന ആനയെ പത്തുമിനിട്ടിനുള്ളില്‍ തളച്ചു. തുടര്‍ന്നു നടന്ന ആറാട്ടു ഘോഷയാത്രയോടെ പൈങ്കുനി ഉല്‍സവത്തിനു സമാപനമായി.

 ശ്രീകോവിലില്‍ നിന്നു ഗജവീരനമാരുടെ അകമ്പടിയോടെ ആറാട്ട് പടിഞ്ഞാറേ കോട്ടയില്‍ എത്തിയപ്പോഴായിരുന്നു ആന ഇടഞ്ഞത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ട ആന വിരണ്ടതോടെ ആറാട്ടു കാണാനായി റോഡിനിരുവശവും നിന്ന നാട്ടുകാര്‍ പരിഭ്രാന്തരായി ഓടി. പത്തുമിനിട്ടില്‍ തന്നെ വിരണ്ട ആനയെ തളച്ചു

തുടര്‍ന്നു ആറാട്ടു പനരാരംഭിച്ചു.പൂജകള്‍ക്കുശേഷം എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ മടങ്ഹി എത്തിയതോടെ ഉല്‍സവത്തിനു സമാപനമായി