നിറദീപപ്രഭയില്‍ അനന്തശായീകുടീരം; ദീപകാഴ്ചകാണാന്‍ ആയിരങ്ങൾ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള ലക്ഷദീപം ഇന്ന്. ലക്ഷദീപത്തില്‍ ക്ഷേത്രവും പരിസരവും ഇന്നു വര്‍ണാഭമാകും. ആറു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ദീപകാഴ്ചകാണാന്‍ ആയിരകണക്കിനു ഭക്തര്‍ ഇന്നലെമുതലെ ക്ഷേത്രത്തിലെത്തി.

56 ദിവസം നീണ്ട മുറജപത്തിനാണ് വര്‍മ പ്രഭ ചൊരിയുന്ന ലക്ഷദീപത്തോടെ സമാപനമാകുക.ആറു വര്‍ഷം കാത്തിരുന്ന ദീപക്കാഴ്ച കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. ക്ഷേത്രമതിലകത്തേക്കുള്ള പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്. ദര്‍ശനത്തിനു മതിലകത്തു കാല്‍ ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളിക്കും. 

6.30 നു പ്രധാന ഗോപുരത്തിലെയും നടയിലെ ഗോപുരങ്ങളിലും വൈദ്യുതി വിളക്കുകള്‍  തെളിയും. പിന്നാലെ 7.45 നു എണ്ണവിളക്കുകള്‍ കത്തിക്കും.ഇന്നലെ വൈദ്യുത ദീപാലങ്കാരവും 300 കലാകാരന്മാര്‍ പങ്കെടുത്ത നൃത്ത സന്ധ്യയും അരങ്ങേറി. ലക്ഷദീപത്തിനോടനുബന്ധിച്ച്  കിഴക്കേകോട്ട ഭാഗത്ത് രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.