പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം; ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്യാം

അഞ്ചുമാസത്തെ  ഇടവേളയ്ക്കുശേഷം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം. രാവിലെ എട്ടുമുതല്‍ പതിനൊന്നുവരെയും വൈകുന്നേരം അഞ്ചുമുതല്‍ ദീപാരാധനവരെയുമാണ് പ്രവേശനം. ക്ഷേത്രം വെബ്സൈറ്റില്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

പത്മനാഭസ്വാമിക്ഷേത്രത്തിന്റെ വടക്കേ നടവഴിയാണ് പ്രവേശനം. കോവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചാണ് ഭക്തരെ അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. ക്ഷേത്രം വെബ്‌സൈറ്റില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാം. വടക്കേനടയില്‍ തല്‍സമ റജിസ്‌ട്രേഷനും സൗകര്യമുണ്ട്. തിരിച്ചറിയല്‍ രേഖ കയ്യില്‍ കരുതണം. ഒരോ പത്തുമിനിറ്റിലും 35 പേരെയാണ് പ്രവേശിപ്പിക്കുന്നത്. ഒരുദിവസം 655 പേര്‍ക്ക് വന്നുതൊഴാം. ശ്രീകോവിലന് മുന്നിലെ ഒറ്റക്കല്‍ മണ്ഡമപത്തിലും തിരുവാമ്പാടി ചുറ്റമ്പലത്തിലും പ്രവേശനമില്ല. പടിഞ്ഞാറെനടവഴിയാണ് പുറത്തിറങ്ങേണ്ടത്. ഏറെക്കാലത്തിന് ശേഷം ക്ഷേത്രത്തിനുള്ളില്‍ കടന്ന് ദര്‍ശനത്തിന് അനുമതി കിട്ടിയ സന്തോഷത്തിലാണ് ഭക്തര്‍

ലോക്ഡൗണിന് ശേഷം ജൂണ്‍ ഒന്‍പതിന് ക്ഷേത്രങ്ങളില്‍ പ്രവേശനാനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കയിരുന്നെങ്കില്‍ തലസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ശ്രീപത്മാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനാനുമതി നീട്ടുകയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലും പ്രവേശനാനുമതി നല്‍കിയത്.

MORE IN KERALA