മതമൈത്രിയുടെ സന്ദേശവുമായി ചെമ്പെടുപ്പ്; പങ്കെടുത്ത് നൂറുകണക്കിന് പേര്‍

chembedupp
SHARE

മതമൈത്രിയുടെ സന്ദേശവുമായി പത്തനംതിട്ട ചന്ദനപ്പള്ളി ചെമ്പെടുപ്പ് ആഘോഷപൂർവം നടന്നു. ചന്ദനപ്പള്ളി വലിയപള്ളിയിലെ പെരുന്നാളിന് സമാപനം കുറിച്ചായിരുന്നു  ചെമ്പെടുപ്പ്. ചെമ്പിലേക്ക് ആദ്യം അരിയിടുന്നത് നായർ തറവാട്ടിലെ കാരണവരാണ്.

ചെമ്പിൽ അരിയിടീൽ കർമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.  അങ്ങാടിക്കൽ വടക്ക്  പുരാതന നായർ തറവാട്ടിലെ കാരണവർ ആദ്യം അരിയിട്ടതോടെ നാടിന്റെ നാനാഭാഗത്തുള്ളവർആചാരത്തിൻ്റെ ഭാഗമായി. പതിനൊന്ന് പറകൊള്ളുന്ന രണ്ട് ചെമ്പുകളിൽ നിറച്ച അരി പാതി ആവിയിൽ  പൊള്ളിച്ചെടുത്തു. പിന്നീടാണ് ചെമ്പെടുപ്പ് റാസ തുടങ്ങിയത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ  ആയിരങ്ങൾ ചെമ്പെടുപ്പിൻ്റെ ഭാഗമായി. ചെമ്പിൽമൂട്ടിൽ നിന്ന് രണ്ട് ചെമ്പുകളും മുളം കഴകളിട്ട് ആഘോഷപൂർവം കുതിരപ്പുരയിലേക്കാണ് എഴുന്നള്ളിച്ചത്. ചെമ്പ് ആർപ്പുവിളികളോടെ  വിശ്വാസികൾ ഏറ്റെടുത്തായിരുന്നു പ്രദക്ഷിണം ചെമ്പിൽ തൊടാനും ചെമ്പെടുപ്പിൽ പങ്കെടുക്കാനുമായി ജാതിമത വ്യത്യാസമില്ലാതെ ആളുകൾ ഭാഗമാകുന്നതാണ് പ്രത്യേകത.

Chempedupp at pathanamthitta

MORE IN SOUTH
SHOW MORE