ആറ്റുകാൽ പൊങ്കാല മതസൗഹാര്‍ദ്ദത്തിന്റെ മാതൃക

മതസൗഹാര്‍ദത്തിന്റെ മാതൃകകൂടിയാണ് ആറ്റുകാല്‍ പൊങ്കാല. ക്രിസ്ത്യന്‍, മുസ്്ലിം പള്ളിമുറ്റങ്ങള്‍ ആറ്റുകാല്‍ ഭക്തകള്‍ക്കായി തുറന്നു.

മന്ത്രിമന്ദിരങ്ങള്‍ മുതല്‍ സാധാരണക്കാരുടെ വീട്ടുവരാന്തകള്‍ വരെ അവര്‍ക്ക് ആതിഥ്യമേകി. ആറ്റുകാല്‍ പൊങ്കാലയിടാന്‍ വരുന്നവര്‍ക്ക് മതം മതിലാകുന്നില്ല. പതിവുപോലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലിലും ജുംആ മസ്ജിദിലും  ഭക്തജനങ്ങള്‍ക്ക് ദാഹജലവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു. മണക്കാട് വലിപള്ളിയിലും ഇതേ കാഴ്ച. മന്ത്രിമാരുടെ  വസതികളില്‍ നിന്നും ദാഹജലം ഉള്‍പ്പടെ വിതരണം ചെയ്തു. കവലകള്‍ തോറും കക്ഷി രാഷ്ട്രീയഭേദം കൂടാതെ സംഘടനകളും സമിതികളും പൊങ്കാലയിടാനെത്തിയവര്‍ക്ക് സര്‍വപിന്തുണയുമായി ഒപ്പം നിന്നു.

അനുജന്റ മരണത്തില്‍ നീതിതേടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ശ്രീജിത്തിന്റ അമ്മ പൊങ്കാലയില്‍ പങ്കാളിയായി.സ്ത്രീകള്‍ മാത്രമാണ് പൊങ്കാല അര്‍പ്പിക്കുന്നതെന്നുള്ളതുകൊണ്ടാകണം പെണ്‍വേഷം കെട്ടിയായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ ചിലരുടെ പൊങ്കാല സമര്‍പ്പണം. ട്രാന്‍സ്ജെന്‍ഡേഴ്സ് ആയുര്‍വേദകോളജിന് സമീപമാണ്  പൊങ്കാല അര്‍പ്പിച്ചത്.ഹരിതപെരുമാറ്റച്ചട്ടം പരമാവധി പാലിച്ചായിരുന്നു പൊങ്കാല