മെല്ലെപോകുന്ന അഞ്ചൽ ബൈപ്പാസ് നിർമാണം

അടിസ്ഥാന സൗകര്യവികസനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മെല്ലപ്പോക്ക് സമീപനത്തിന് തെളിവായി കൊല്ലം അഞ്ചല്‍ ബൈപ്പാസ് നിര്‍മാണം. 15 വര്‍ഷമായി ഇഴഞ്ഞു നീങ്ങുന്ന നിര്‍മാണത്തില്‍ ഗുരുതരമായ അലംഭാവമാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നത് ബൈപാസ് നിര്‍മാണത്തിന്റെ പ്രശ്നങ്ങള്‍ തേടിയാണ് ലോക്കല്‍ കറസ്പോൺഡൻറിന്റെ അഞ്ചലിലെ യാത്ര.

അഞ്ചലിനെ ഗതാഗത പ്രശനങ്ങള്‍ക്ക് പരിഹാരമായി തുടങ്ങിയ ബൈപാസ് നിര്‍മാണം ഓരോ വര്‍ഷം കഴിയുമ്പോഴും കൂടുതല്‍ ഇഴയുകയാണ് .ആദ്യ വര്‍ഷങ്ങളിലെ വേഗത ഇപ്പോഴില്ല. അന്നു തുടങ്ങിയ മണ്ണിട്ട് നികത്തല്‍ പോലും ഇനിയും തീര്‍ന്നിട്ടില്ല..‍അതിവേഗം വളരുന്ന അഞ്ചല്‍ പട്ടണത്തിലെ ഓട്ടോ ഓടിക്കുന്നവര്‍ക്ക് പറയാനുള്ളത് വികസനം വൈകിക്കരുതെന്നാണ്.

റോഡ് നിരപ്പാക്കിയാലേ വശങ്ങള്‍ കെട്ടാനാകൂ എന്നാണ് വിശദീകരണം. പക്ഷെ പലപ്പോഴായി കൊണ്ടിരിക്കുന്ന മണ്ണുകള്‍ അവിടവടിയായി കിടക്കുന്നു.നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് അഞ്ചല്‍ നിവാസികള്‍ ഒറ്റക്കെട്ടായുള്ള  ആവശ്യത്തിന് അത്ര പ്രാധാന്യമൊന്നും പൊതുമാരമത്ത് വകുപ്പ് നല്‍കുന്നില്ല. സൈന്‍ ഓഫ്  അഞ്ചലിന്റെ വികസനത്തില്‍ പ്രധാനമാണ് ബൈപ്പാസെന്ന് തോന്നല്‍ നിര്‍മാണങ്ങളില്‍ ഒന്നുമില്ല. നിര്‍മാണം വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥനേയും ഇവിടെ എങ്ങും കാണാനുമില്ല.