ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി

വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ തിരുവനന്തപുരം തോന്നയ്ക്കല്‍ കുടവൂർ എല്‍.പി. സ്കൂളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതിന് സ്കൂളിന് നോട്ടീസ് നൽകും. 127 വിദ്യാർഥികളെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തോന്നയ്ക്കൽ എൽ പി സ്കൂളിൽ ബുധനാഴ്ച കുട്ടികൾക്ക് നൽകിയ ഭക്ഷണമാണ് വിഷബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യ വിഷബാധയുണ്ടായത് എന്തിൽ നിന്നാണെന്നറിയാൻ ഭക്ഷണ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. 

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഭക്ഷണം പാചകം ചെയ്യുന്നത് ഉവ്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്കൂള്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി.അധികൃതരുടെ അനാസ്ഥയാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂളിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം നടത്തി.എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും.ഐ എസ് ഒ സിർട്ടിഫിക്കേഷൻ അനുസരിച്ചുള്ള എല്ലാം മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അധ്യാപക രക്ഷാകർത്ത സമിതി അറിയിച്ചു.ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്കായി എസ്.എ.ടിയില്‍ രണ്ടു വാർഡുകൾ കൂടി തുറന്നു.