എരുമേലി ചന്ദനക്കുടം മഹോത്സവം നടന്നു

മതസൗഹാര്‍ദത്തിന്‍റെ പ്രതീകമായി എരുമേലി ചന്ദനക്കുടം. ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനുള്ള ഐക്യദാര്‍ഡ്യമായാണ് ചന്ദനക്കുടം മഹോല്‍സവം. ഘോഷയാത്രയിലും ആഘോഷങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്തു. ദേശത്തിന്‍റെ ഉല്‍സവമാണ് ചന്ദനക്കുടം. മതസാഹോദര്യത്തിന്‍റെ സന്ദേശം വിളിച്ചോതിയ ചന്ദനക്കുട മഹോല്‍സവത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. മന്ത്രി എ.സി.മൊയ്തീന്‍ ഘോഷയാത്ര ഫാളാഗ് ചെയ്തു. 

മഗ്്രിബ് നമസ്കാരത്തിനുശേഷം രാത്രി ഏഴുമണിയോടൊയിരുന്നു ചന്ദനക്കുടം ഘോഷയാത്ര. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും അലംകൃത വാഹനങ്ങളും ശിങ്കാരിമേളവും കാവടിയുമെല്ലാം ആഘോഷത്തിന് മിഴിവേകി. രാത്രി ഏഴിന് തുടങ്ങിയ ആഘോഷങ്ങള്‍ പുലര്‍ച്ചെയോടെ എരുമേലി ടൗണ്‍ നൈനാര്‍ പള്ളിയില്‍ സമാപിച്ചു.