സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല; ഗതാഗതക്കുരുക്കിൽ കുടുങ്ങി വെഞ്ഞാറമൂട്

ട്രാഫിക് സിഗ്നൽ പ്രകാശിക്കാത്തതാണ് തിരുവനന്തപുരം വെഞ്ഞാറമൂട് കവലയിലെ ഗതാഗതക്കുരുക്കിന് പ്രധാനകാരണം. ആറു വർഷംമുമ്പ് സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ ഇതുവരെ തെളിഞ്ഞിട്ടില്ല. ഗതാഗതനിയന്ത്രണമാണ് വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസുകാരുടെ പ്രധാന ജോലി. 

കുരുക്കഴിക്കാൻ പെടാപ്പാടു പെടുന്ന പൊലീസ് ഉദ്യോഗസഥൻ. തലയ്ക്കുമീതെ വലിയ സിഗ്നൽ ലൈറ്റുകൾ. 

 ആദ്യ ദിവസം തന്നെ തെറ്റായ സിഗ്നലുകളാണ് കാണിച്ചത്. തുടർന്ന് സിഗ്നൽ ലൈറ്റുകൾ അണയ്ക്കുകയായിരുന്നു. 25 ലക്ഷമായിരുന്നു നിർമാണച്ചെലവ്. സിഗ്നൽ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയാൽ കുരുക്കഴിക്കുന്ന പൊലീസുകാർക്കെങ്കിലും ജോലി കുറയും.