ലൈഫ്ഗാർഡുകളോട് സർക്കാരിന്റെ അവഗണന

കടലിലെ അപകടങ്ങളിൽപ്പെടുന്നവർക്ക് കൈത്താങ്ങാകുന്ന ലൈഫ്ഗാർഡുകളോട് സർക്കാരിന്റെ അവഗണന. ഇവരുടെ വേതനമുൾപ്പടെയുള്ള ആനുകൂല്യങ്ങൾ ഇടതുപക്ഷ സർക്കാർ വെട്ടിക്കുറച്ചു. കോവളത്ത് കടലിലിറങ്ങി ജലശയനം നടത്തിയാണ് ലൈഫ് ഗാർഡുകൾ ഇതിനെതിരെ പ്രതിഷേധിച്ചത്.

കടലിന്റെ ആഴങ്ങളിലേക്ക് ഒാടിയിറങ്ങുമ്പോൾ നമ്മുക്ക് സംരക്ഷണവും മുന്നറിയിപ്പും നൽകാൻ ലൈഫ് ഗാര്‍‍ഡുകളുണ്ട്. അപകടത്തിരകൾ കീറിമുറിച്ച് നീന്തിയെത്തുന്ന ഇവർക്ക് ജീവിതത്തിരകൾ നീന്തിക്കയറാൻ സർക്കാർ നൽകുന്നത് അവഗണന മാത്രം. വേതനവും അലവൻസും ഉൾപ്പടെ എല്ലാം കുറച്ചു. സമർപ്പിച്ച നിവേധനങ്ങളൊല്ലാം അവഗണനയുടെ തിരയിൽ മുങ്ങിപ്പോയി.കടലിലിറങ്ങി ജലശയനം നടത്തിയാ പ്രതിഷേധി

കടലിലിറങ്ങി ജലശയനം നടത്തിയാണ് ഇതിനെതിരെ ലൈഫ് ഗാർഡുകൾ പ്രതിഷേധിച്ചത്. ഈ മാസം 21 മുതൽ പണിമുടക്കാനാണ് സി.ഐ.ടി.യു ലൈഫ് ഗാർഡ് എംബ്ലോയീസ് യൂണിയന്റെ തീരുമാനം.