ചൈനയിലെ തുണിത്തരങ്ങളുടെ മാറ്റുകൂട്ടാൻ ബാലരാമപുരത്തെ നൂലുവേണം

ഇന്ത്യയിൽ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹളമാണ്. എന്നാൽ ചൈനയിലെ തുണിത്തരങ്ങൾക്ക് മാറ്റുകൂട്ടാൻ തിരുവനന്തപുരം ബാലരാമപുരത്തെ നൂലുവേണം. തായ്‌ലൻഡിനുപിന്നാലെ ചൈനയിലേക്കുമുള്ള നൂൽക്കയറ്റുമതിയുടെ ഫ്ലാഗ്ഒാഫ് മന്ത്രി എ.സി മൊയ്തീൻ നിർവഹിച്ചു. 

മെയ്ഡ് ഇൻ ചൈന എന്നെഴുതിയ തുണിത്തരങ്ങളിൽ ഒരു ബാലരാമപുരം വ്യാവസായിക വിജയഗാഥകൂടി എഴുതിച്ചേർക്കാൻ പോവുകയാണ്. രണ്ടുമാസം മുന്‍പ് ആദ്യ നൂൽ കയറ്റുമതി തായ് ലൻഡിലേക്കായിരുന്നു. ഇപ്പോഴിതാ ചൈനയിലേയ്ക്കും. മൂന്ന് കൂറ്റൻ കണ്ടെയ്നർ നൂലാണ് ചൈനീസ് വസ്ത്രവിപണിയിലെത്തുക. 

2007ൽ സർക്കാർ ഏറ്റെടുത്ത് ആറുകോടിരൂപ ചെലവിട്ടാണ് സ്പിന്നിങ് മില്ല് നവീകരിച്ചത്. വർഷം 680ക്വിന്റൽ നൂൽ ഉത്പ്ദനശേഷി മില്ലിനുണ്ട്. കുറഞ്ഞവിലക്ക് കൈത്തറി നൂലിന്റെ ലഭ്യത ബാലരാമപുരത്ത് ഉറപ്പാക്കാനുള്ള പദ്ധതിയും ഇതിനോടനുബന്ധിച്ചുണ്ടാകും.