ഒാട്ടിസം ബാധിച്ചവർക്ക് കരുതലുമായി സ്പർശം പദ്ധതിയ്ക്ക് തുടക്കമായി. സെന്റർ ഫോർ ഒാട്ടിസം ഇന്ത്യയുടെ പദ്ധതി തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.
ഒാട്ടിസം ബാധിച്ചവർ ഒഴിച്ചുനിർത്തപ്പെടേണ്ടവരല്ലെന്ന ബോധ്യപ്പെടുത്തലായിരുന്നു ചടങ്ങിലുടനീളം. സർക്കാരിന്റ കരുതൽ കൂടുതലായുണ്ടാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
സ്പർശത്തിന്റെ ബ്രാൻഡ് അംബാസിഡറായി കെ.എസ് ചിത്രയെ പ്രഖ്യാപിച്ചു. ഓട്ടിസം ബോധവൽക്കരണം നടത്തുന്ന പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ സംഗീത സായാഹ്നവും ഒരുക്കിയിരുന്നു