E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 02:31 PM IST

Facebook
Twitter
Google Plus
Youtube

More in South

നിരണം പിഎച്ച്സിയുടെ പ്രവര്‍ത്തനം വെള്ളക്കെട്ടിന് നടുവില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മഴക്കാലമായതോടെ പത്തനംതിട്ട നിരണം പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം വെള്ളക്കെട്ടിന് നടുവില്‍. ആശുപത്രിക്കുള്ളില്‍ വെള്ളം കയറിയതോടെ ചികില്‍സയും മരുന്നുകളുടെ സംരക്ഷണവുമെല്ലാം പ്രതിസന്ധിയിലാണ്. 

നിരണം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മഴവെള്ളത്തിനൊപ്പമെത്തിയ അതിഥിയാണിവന്‍. ഇരുട്ടുമൂടിയ, വെള്ളക്കെട്ടുനിറഞ്ഞ ഇടനാഴിയില്‍ സൂക്ഷിക്കണമെന്ന് സാരം. മഴ കനത്തതോടെ വെള്ളം കയറിയ ഫാര്‍മസിയില്‍ താഴത്തെ തട്ടിലുണ്ടായിരുന്ന മരുന്നുകള്‍ മുകളിലേക്ക് മാറ്റിക്കഴിഞ്ഞു. ഫ്രിഡ്ജ് സ്റ്റാന്‍ഡിന് മുകളിലായി. അലമാരിയിലെ സാധനങ്ങള്‍ പുറത്തിറക്കി അതും മേശപ്പുറത്ത് കയറ്റി. ആശുപത്രിരേഖകള്‍ അതിലേക്ക് മാറ്റുന്ന തിരക്കിലാണ് ജീവനക്കാര്‍. രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിനുള്ള ഏക കട്ടിലും വെള്ളക്കെട്ടില്‍. 

ചോര്‍ന്നൊലിക്കുന്ന ആശുപത്രിയുടെ വയറിങ് മാറ്റണമെന്ന് കെ.എസ്.ഇ.ബി നിര്‍ദേശിച്ചിട്ട് മാസങ്ങളായി. അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് അഗ്നിശമനസേനയും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തീപിടുത്തമുണ്ടായാല്‍ അപ്പോള്‍ നോക്കാമെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. പത്തനംതിട്ട ജില്ലയില്‍നിന്ന് ആര്‍ദ്രം പദ്ധതിക്കായി തിരഞ്ഞെടുത്ത ആറ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഒന്നാണ് നിരണം. പുതിയ ആശുപത്രിക്കെട്ടിടത്തിനുള്ള നീക്കം ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :