കൊല്ലത്ത് പൊലിസ് ഭരണം ഭാര്യക്ക് കൈമാറി ഭര്‍ത്താവ്. സിറ്റി പോലീസ് കമ്മീഷണറായി എത്തിയ അജിതാ ബീഗം ഐ.പി.എസ്.ആണ് ഭര്‍ത്താവ് സതീഷ് ബിനോയില്‍ നിന്ന് ചാര്‍ജ് ഏറ്റു വാങ്ങിയത്
കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന സതീഷ് ബിനോയെ പത്തനംതിട്ടയിലേക്ക് മാറ്റിക്കൊണ്ട് ഇന്നലെയാണ് ഉത്തരവിറങ്ങിയത്.പകരം കൊല്ലത്ത് നിയമിച്ചത് ഭാര്യ അജിതാ ബീഗത്തെ.ഇതുപോലെയൊരു അധികാര കൈമാറ്റം മുന്‍പെങ്ങും കേട്ടിട്ടില്ലെന്ന് ചുമതലയേറ്റ പുതിയ കമ്മീഷണര്‍
സുരക്ഷക്കായി താന്‍ കോണ്ട് വന്ന പദ്ധതികള്‍ ഭാര്യ തന്നെക്കാള്‍ മികച്ച രീതിയില്‍ കോണ്ട് പോകുമെന്ന് സതിഷ് ബിനോയും പ്രതികരിച്ചു ,008 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ് തമഴ്നാട് സ്വദേശികളായ അജിതയും സതീഷും.നേരത്തെ കൊല്ലം റൂറല്‍ പൊലീസ് മേധാവിയായിരുന്നു അജിതാ ബീഗം