അനന്തപുരിയെ കോരിത്തരിപ്പിച്ച നാദ, ലയ, താള വിസ്മയങ്ങളോടെയാണ് എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോത്തിന് തുടക്കമായത്. ചെണ്ടയിൽ വിസ്മയം തീർത്ത മട്ടന്നൂർ ശങ്കരൻകുട്ടിക്കൊപ്പം വയലിൻ മാന്ത്രികൻ ബാലഭാസ്കർ കൂടി എത്തിയതോടെ കാണികൾക്കും ഇരട്ടി സന്തോഷം.
നൃത്തച്ചുവടുകളോടെയാണ് നിശാഗന്ധിയിലെ അരങ്ങുണർന്നത്.പിന്നെ സദസിന്റെ കണ്ണുകളിൽ വിസ്മയം നിറച്ച് ബാലഭാസ്കറിന്റെ വയലിൻ തന്ത്രികൾ. ചെണ്ടയിൽ താളംപിടിച്ച് മട്ടന്നൂർ ശങ്കരൻകുട്ടി ഒപ്പം കൂടിയതോടെ ഇളകി മറിഞ്ഞ് കാണികൾ.
ചെണ്ടയിൽ മട്ടന്നൂരും തബലയിൽ ഫസൽ ഖുറേഷിയും വയലിനിൽ ബാലഭാസ്കറും വിരുത് തെളിയിച്ചപ്പോൾ അനന്തപുരി വേദിയായത് അവിസ്മരണീയ സന്ധ്യയ്ക്ക്. നിശാഗന്ധിയിൽ തിങ്ങിനിറഞ്ഞ കാണികൾ ഹർഷാരവത്തോടെയാണ് സംഗീത സന്ധ്യയുടെ ഭാഗമായത്.