E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

വൈക്കം നഗരസഭയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ജീവനക്കാരുടെ കൂട്ട അവധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വൈക്കത്ത് സി ഐ ടി യു, യുണിയൻ പരിപാടിക്കായി ജീവനക്കാര്‍ കൂട്ട അവധിയെടുത്തത് നഗരസഭയുടെ പ്രവർത്തനം സ്തംഭിപ്പിച്ചു. വൈക്കം നഗരസഭയിലെ 15 ജീവനക്കാർ ഒരു ദിവസം അവധി എടുത്തതോടെയാണ് വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തിയ നൂറുക്കണക്കിനാളുകൾ വലഞ്ഞത്. 

തൊടുപുഴയിൻ നടന്ന കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സി ഐ ടി യു വിന്റെ കോട്ടയം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു പകുതിയോളം ജീവനക്കാരും കൂട്ട അവധിയെടുത്തത്. 32 ജീവനക്കാരുള്ള നഗരസഭയിൽ 15 പേരാണ് വ്യാഴാഴ്ച അവധിയിൽ പോയത്. യുണിയൻ പ്രവർത്തനത്തിനായി ഇത്രയും ജീവനക്കാർ ഒരുമിച്ച്അവധി എടുക്കുമ്പോൾ പ്രത്യേക അനുവാദം വേണമെന്നിരിക്കെയാണ് റജിസ്ട്രറിൽ ലീവ് അപേക്ഷ വച്ച ശേഷം എത്താതിരുന്നതെന്നാണ് ആക്ഷേപം. കൗൺസിൽ യോഗം നടക്കുന്ന ദിവസമായിട്ടും ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ ഈ നടപടി ഭരണകക്ഷിയിൽ തന്നെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. 

യഥാസമയം കൗൺസിൽ യോഗ നോട്ടീസ് അംഗങ്ങൾക്ക് നൽകാതെ കഴിഞ്ഞ കൗൺസിൽ യോഗം തന്നെ അട്ടിമറിക്കാൻ ഒരു വിഭാഗം ജീവനക്കാർ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജനങ്ങൾക്ക് കൂടി ദുരിതം സമ്മാനിച്ചു കൊണ്ട് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പ്രവർത്തനമെന്നാണ് വ്യാപകമായ പരാതി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :