കേരളസർവകലാശാല യുവജനോൽസവത്തില് തിരുവനന്തപുരം മാര് ഇവാനിയോസ് കോളജ് മുന്നില്. അന്പത് കോളജുകളിൽ നിന്നായി നാലായിരത്തിലേറെ മൽസരാർഥികളാണ് പങ്കെടുക്കുന്നത്.
ഇന്നലെ തുടങ്ങിയ മൽസരങ്ങൾ 8 കോളജുകളിലെ വിവിധ വേദികളിലായി ഇന്നും തുടരുന്നു. മോഹിനാട്ടത്തോടെയാണ് മൽസര ഇനങ്ങൾ ആരംഭിച്ചത്.നൃത്ത നൃത്തേതര മൽസരങ്ങളിലും മികച്ച പ്രേക്ഷക പങ്കാളിത്തമാണ് വിവിധ വേദികളിലുള്ളത്.
49 ഇനങ്ങളുടെ മൽസരമാണ് ഇന്ന് പൂർത്തിയാകേണ്ടത്. മൽസരങ്ങൾ ഒരു ദിവസം പിന്നിടുമ്പോൾ 16 പോയിന്റുമായി തിരുവനന്തപുരം മാർ ഇവോനിയേഴ്സ് കോളജ് ഒന്നാംസ്ഥാനത്തുനിൽക്കുന്നു.13 പോയിന്റുമായി ആതിഥേയ ജില്ലയിലെ തന്നെ സ്വാതിതിരുനാൾ സംഗീത കോളജാണ് തൊട്ടുപിന്നിൽ.