wayanad

TOPICS COVERED

വയനാടൻ മണ്ണിൽ ആവേശത്തിന്റെ പെഡൽ കരുത്തുമായി കുട്ടിത്താരങ്ങൾ. കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ബൈക്കേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ബൈസിക്കിൾ ചലഞ്ച് ആവേശകരമായി സമാപിച്ചു. വിവിധ ജില്ലകളിൽ നിന്നായി എഴുപതോളം താരങ്ങളാണ് മാറ്റുരച്ചത്.

വയനാടിന്റെ ഹരിതഭംഗിയിൽ ഇക്കുറി വേഗതയുടെ സംഗീതമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഇരുചക്രവാഹനങ്ങളുമായി അവർ കളത്തിലിറങ്ങി. ഭാവി കായികതാരങ്ങളുടെ കണ്ണുകളിൽ നിശ്ചയദാർഢ്യത്തിന്റെ തിളക്കം. ഹെൽമറ്റ് കെട്ടി, തങ്ങളുടെ സൈക്കിളുകൾ ഒരിക്കൽക്കൂടി പരിശോധിച്ച് അവർ ലക്ഷ്യസ്ഥാനത്തേക്ക് കണ്ണുനട്ടു.

പെഡലുകളിൽ കാലുകൾ ദ്രുതഗതിയിൽ ചലിച്ചു തുടങ്ങിയപ്പോൾ കാണികൾക്കൊപ്പം ട്രാക്ക് ആവേശക്കടലായി. ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോൾ കുട്ടികൾക്കത് വെറുമൊരു മത്സരമായിരുന്നില്ല, കരുത്തും മനക്കരുത്തും മാറ്റുരയ്ക്കുന്ന പോരാട്ടമായിരുന്നു. നാല് വിഭാഗങ്ങളിലായി നടന്ന ഈ കായികമേളയിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി എഴുപതോളം താരങ്ങളാണ് പങ്കെടുത്തത്.  ഇരുപത്തയ്യായിരം രൂപയായിരുന്നു വിജയികൾക്കുള്ള സമ്മാനത്തുക. മത്സരത്തിൻ്റെ മധുരമായ ഓർമ്മകളായിരുന്നു മറ്റുള്ളവർക്കുള്ള സമ്മാനം. 

ENGLISH SUMMARY:

Wayanad Bikers Club successfully organized a thrilling bicycle challenge, promoting young sporting talent in Wayanad. The event saw around seventy participants from various districts competing amidst Wayanad's scenic beauty, showcasing their determination and strength.