മലപ്പുറം നിലമ്പൂരിനടുത്ത് ചാലിയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ജാർഖണ്ഡിൽ നിന്നുള്ള ചാരു ഒവറോൺ ആണ് മരിച്ചത്.
ടാപ്പിങ്ങിന് ശേഷം താമസ സ്ഥലമായ അരയാട് എസ്റ്റേറ്റിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ചാരു ഒവറോൺ. റബർ മരങ്ങൾക്കിടയിൽ നിൽക്കുകയായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. ചാരു ഓവറോൺ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന പിന്തുടർന്ന് ആക്രമിച്ചു.
തോട്ടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ ജനവാസ മേഖലയിൽ എത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ച ശേഷമാണ് തോട്ടത്തിലേക്ക് നീങ്ങിയത് മനോരമ ന്യൂസ്