സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. മലപ്പുറം എടവണ്ണ കിഴക്കെ ചാത്തല്ലൂർ സ്വദേശി കല്യാണിയാണ് കൊല്ലപ്പട്ടത്. ജനവാസ മേഖലയിലെത്തിയ കാട്ടാനയെ വനംവകുപ്പ് തുരത്തുന്നതിനിടെയായിരുന്നു ആക്രമണം.
എടവണ്ണ പഞ്ചായത്തിലെ കിഴക്കെ ചാത്തല്ലൂരിലായിരുന്നു പതിനൊന്ന് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിന് സമീപത്തെ അരുവിയിൽ കുളിക്കാനായി പോയ കുട്ടികളെ വിളിക്കാൻ പോയപ്പോഴാണ് കല്യാണിയെ കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥരും RRT യും ചേർന്ന് തുരത്തുന്നിനിടെയാണ് ആക്രമണം
കാട്ടാനയെ തുരത്തുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ രാവിലെ മുതൽ നാട്ടുകാരെ അറിയിച്ചിരുന്നുവെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. കല്യാണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.