റമസാൻ കാലമായാൽ വ്രതമനുഷ്ഠിക്കുന്നത് പതിറ്റാണ്ടുകളായി ശീലമാക്കിയ മലപ്പുറം വളാഞ്ചേരിയിലെ പ്രഭാകരൻ എല്ലാ വർഷവും വിപുലമായ നോമ്പുതുറയും ഒരുക്കാറുണ്ട്. പതിവുപോലെ ഇപ്രാവശ്യവും പ്രഭാകരന്‍റെ വീട്ടിലെ ഇഫ്താർ വിരുന്നിൽ ഭാഗമാവാൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും സംവിധായകൻ ലാൽ ജോസും അടക്കം വലിയ ഒരു നിരയെത്തി.
മലപ്പുറത്തിന്റെ മതമൈത്രിയുടെ സന്ദേശമോതുന്ന ഈ ഇഫ്താർ സംഗമം 37വര്‍ഷം പിന്നിടുകയാണ്. പതിറ്റാണ്ടുകളായി തുടർന്നു കൊണ്ടേയിരിക്കുകയാണ് പോന്നത്ത് വീട്ടിലെ ഈ റംസാൻ സ്നേഹം.