bucket-biriyani-HD

TOPICS COVERED

ബക്കറ്റ് ബിരിയാണിയാണ് ഈ നോമ്പുകാലത്ത് മലപ്പുറത്തെ താരം. വ്രതമെടുക്കുന്ന വീട്ടമ്മമ്മാരുടെ ജോലി ഭാരം കുറയ്ക്കുന്ന ബക്കറ്റ് ബിരിയാണിക്ക് മലബാറിലെങ്ങും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

വ്രതം എടുക്കുന്ന വീട്ടമ്മമാർക്ക് അനുഷ്ഠാനങ്ങൾക്കു പോലും വേണ്ടത്ര സമയമില്ലാതെ അടുക്കളയിൽ കഴിച്ചു കൂട്ടുന്നത്  ഒഴിവാക്കാൻ. കൂടിയാണ് ബക്കറ്റ് ബിരിയാണി ഒരുങ്ങുന്നത്. റമസാൻ കാലത്തു മലപ്പുറത്തെ ഫ്രൈപാൻ ആരംഭിച്ച ബക്കറ്റ് ബിരിയാണി പരീക്ഷണം കുടുംബങ്ങളെല്ലാം ഏറ്റെടുത്തു കഴിഞ്ഞു.  മൂന്നും നാലും പേർക്ക് കഴിക്കാവുന്ന അര കിലോയും ഏഴും എട്ടും പേർക്കു കഴിക്കാവുന്ന ഒരു കിലോ തൂക്കവുമുള്ള ബക്കറ്റുകൾ ലഭിച്ചു തുടങ്ങിയതോടെ ആവശ്യക്കാരുമേറി.

അടുക്കളയിൽ പാചകം ചെയ്ത ദംബിരിയാണി വിതരണം ചെയ്യുന്ന കൗണ്ടറുകളിൽ ചെമ്പുകളിൽ തന്നെ എത്തിച്ച ശേഷം പൊട്ടിച്ച് ചൂടോടുകൂടിയാണ് ബക്കറ്റുകളിൽ നിറച്ച് കൈമാറുന്നത്. സാധാരണ വീടുകളിൽ ദം ബിരിയാണി തയ്യാറാക്കാൻ മൂന്നും നാലും മണിക്കൂർ വീട്ടമ്മമാർക്ക് ആവശ്യമാണ്. നിലവിൽ ചിക്കൻ ബീഫ് ബിരിയാണികളാണ് ബക്കറ്റിൽ ലഭിക്കുന്നത്. ഫിഷ്, മട്ടൻ ബിരിയാണികൾ കൂടി വേണമെന്ന ആവശ്യക്കാരുമുണ്ട്. ആവശ്യക്കാർ ഏറിയതോടെ മലബാറിലെ മിക്ക നഗരങ്ങളിലേക്കും ദിവസങ്ങൾ കൊണ്ടാണ് ബക്കറ്റ് ബിരിയാണി വ്യാപിക്കുന്നത്.

ENGLISH SUMMARY:

Bucket Biryani Malappuram is a popular dish during Ramadan, offering a convenient solution for homemakers observing fasts. This innovative offering significantly reduces cooking time and effort, allowing individuals to dedicate more time to spiritual practices.