sm-street-ifthar

ഒരു തെരുവ് അവിടെയെത്തിയവരെയെല്ലാം നോമ്പു തുറപ്പിച്ച ഒരു ഇഫ്താറിന്‍റെ കഥ. കോഴിക്കോട് മിഠായിത്തെരുവിലെ കച്ചവടക്കാരാണ് തെരുവിൽ നോമ്പുതുറയൊരുക്കിയത്.  

തെരുവിന്‍റെ നിയമം പോലൊരു ഇഫ്താര്‍. ജാതിമത വര്‍ണ വ്യത്യാസങ്ങളില്ലാതെ മനുഷ്യരെല്ലാം മേശകള്‍ക്കു ചുറ്റം അണിനിരന്നു. പ്രഭാതം മുതല്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ നോമ്പുകാരന്‍റെ ആത്മഹര്‍ഷത്തില്‍ ഈന്തപ്പഴ ചീളുകൊണ്ടൊരു പങ്കുചേരല്‍. ലാഭ നഷ്ടകളങ്ങളില്‍ നിന്നിറങ്ങി കച്ചവടക്കാര്‍ വീഥിയുടെ പേരുപോലെ മാധുര്യമേറിയ ആതിഥേയരായി. 3000 പേര്‍ക്കായിരുന്നു നോമ്പുതുറ ഒരുക്കിയിരുന്നത്. പാടിപ്പതിഞ്ഞ കോഴിക്കോടന്‍ കഥകളിലേക്ക് ഒരേട് കൂടിയെന്ന് വന്നവരും കണ്ടവരുമെല്ലാം. ഇതു മൂന്നാം തവണയാണു മിഠായിത്തെരുവിലെ വ്യാപാരികള്‍ ഇഫ്താര്‍ ഒരുക്കുന്നത്. ഓണവും വിഷവും ക്രിസ്മസുമെല്ലാം നമ്മൊളൊന്നാണന്ന സന്ദേശവുമായി ഇവിടെ ഒരേമനസോടെ കൊണ്ടാടാറുണ്ട്.

Iftar Celebrated on Kozhikode Street:

Kozhikode Iftar offered a heartwarming communal harmony experience to all who attended. This unique event at Mithai Theruvu brought people together for a shared meal, breaking barriers