rotton-eggs

TOPICS COVERED

കോഴിക്കോട് മാവൂരില്‍ ബേക്കറികളിലേയ്ക്ക് കൊണ്ടുപോകാന്‍ സൂക്ഷിച്ച പഴകിയ മുട്ടകള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പിടികൂടി. മുട്ടകള്‍ ചീഞ്ഞ് പുഴുവരിച്ച നിലയിലാണ്. ഇവ ബേക്കറികളിലേയ്ക്ക് എത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ്

ഒന്നു രണ്ടുമല്ല, 16,794 പൊട്ടിയ മുട്ടകളാണ് മാവൂരിലെ രണ്ട് ഗോഡൗണുകളില്‍ നിന്നായി പിടികൂടിയത്. ഇതില്‍ 90 ശതമാനവും ചീഞ്ഞ് പുഴുവരിക്കുന്ന നിലയിലാണ്. നല്ല മുട്ടകളുടെ കൂട്ടത്തില്‍ ചീഞ്ഞ മുട്ടകള്‍‌ ഇടകലര്‍ത്തി വില്‍പ്പന നടത്തുകയാണോ ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നു. 

പിയുഎഗ് ട്രേഡേഴ്സ്, പുനത്തില്‍ എഗ്സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് ശീതീകരണ സംവിധാനമില്ലാതെ സൂക്ഷിച്ച മുട്ടകള്‍ പിടികൂടിയത്. എന്നാല്‍ തിരിച്ചയക്കാനായി സൂക്ഷിച്ച മുട്ടകളാണ് പിടികൂടിയത് എന്നാണ് കടയുടമകളുടെ വാദം.

ENGLISH SUMMARY:

Kerala food safety department seized thousands of rotten, worm-infested eggs from godowns in Mavoor, which were allegedly meant for supply to local bakeries. Authorities are conducting a detailed investigation to determine if these spoiled eggs were already distributed to shops in the area.