mimic-biy-birds-sound

TOPICS COVERED

പ്രകൃതിയെ അനുകരിച്ച് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയ ഒരു അ‍ഞ്ചാം ക്ളാസുകാരനുണ്ട് കോഴിക്കോട്. അധ്യാപകന്‍ പങ്കുവച്ച റംസാന്‍ അലിയുടെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. വെറുതെ കേട്ടുപഠിച്ചതല്ല, കാടിനെ അടുത്തറിഞ്ഞ് പഠിച്ചതാണ് റംസാന്‍ അലി ഓരോ ശബ്ദവും. ഏത് പക്ഷിയുടേയും മൃഗത്തിന്റേയും ശബ്ദവും റംസാന്‍ അനുകരിക്കും. ഒറിജിലിനെ വെല്ലുന്ന വിധത്തില്‍. 

പ്രക്യതി ചിലര്‍ക്ക് വെറും കാഴ്ച്ച മാത്രമാണെങ്കില്‍ പുതിയ ശബ്ദങ്ങള്‍ അടുത്തറിയാനുള്ള ഇടമാണ് റംസാന്‍ അലിക്ക് ഇവിടം കാട്ടിലെത്തുന്ന പക്ഷികളെ നീരിക്ഷിച്ച് അവയുടെ ശബ്ദങ്ങള്‍ റംസാന്‍ ക്യത്യമായി പഠിച്ചെടുക്കും കണ്ണടച്ച് കേട്ടാല്‍ ആരാണ് ശബ്ദമുണ്ടാക്കുന്നതെന്നു പോലും സംശയിച്ച് പോകും

ഇരിങ്ങലൂര്‍ ജിഎച്ച്എസ് പാലാഴിസ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ച് മിടുക്കന്‍. സ്കൂളിലെ മലയാളം അധ്യാപകന്‍ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ റംസാനെ താരമാക്കിയത്. 

ക്ലാസ് മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് മാത്രമല്ല അറിവ് നേടെണ്ടതെന്നും, കാടിനെയും പ്രക്യതിയെയും അടുത്തറിയുമ്പോള്‍ വലിയൊരു ലോകം തന്നെ പഠിക്കാനുണ്ടെന്നുമാണ് റംസാന്‍ അലി ഓർമിപ്പിക്കുന്നത്.

ENGLISH SUMMARY:

Malayala Manorama Online News covers the inspiring story of Ramsan Ali, a fifth-grade student from Kozhikode who has captured social media attention by perfectly mimicking various bird and animal sounds. His teacher shared the viral video, showcasing how closely the young boy observes nature to master these incredible natural sounds.