sunni-waqf

വഖഫ് ബോര്‍ഡ് പുന:സംഘടനയ്ക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി സുന്നി സംഘടനകള്‍. സര്‍ക്കാര്‍ ചതിച്ച വികാരത്തില്‍ വ്യാഴാഴ്ച  പ്രതിഷേധിക്കാന്‍ കാന്തപുരം സമസ്ത വിഭാഗം തീരുമാനിച്ചു. പരസ്യ പ്രതിഷേധത്തിനില്ലെങ്കിലും സംഘടനാ തലത്തില്‍ ലീഗിനെതിരെ നിലപാട് കടുപ്പിക്കാനാണ് സമസ്തയുടെ തീരുമാനം.

പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ തുടങ്ങിയ ലീഗ് – കാന്തപുരം സുന്നി സൗഹൃദത്തെ തകര്‍ക്കുന്ന തീരുമാനമാണ് വഖഫ് ബോര്‍ഡ് പുന:സംഘടനയിലുണ്ടായത്. ആവശ്യങ്ങള്‍ കാന്തപുരത്തെ കാണാനെത്തിയ ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ കൃത്യമായി അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടാകാത്തതാണു ചൊടിപ്പിച്ചത്. വ്യാഴാഴ്ച്ച ജില്ലാ ആസ്ഥാനങ്ങളില്‍ സുന്നി മഹല്ല് കൂട്ടായ്മയായ കേരള മുസ്ലിം ജമാഅത്ത്  പ്രതിഷേധിക്കും

ആളില്ലാത്ത വീട്ടില്‍ കവര്‍ച്ച നടത്തിയതുപോലെയാണു സര്‍ക്കാര്‍ നടപടിയെന്നാണു പിരിച്ചുവിടപെട്ട ചെയര്‍മാന്‍ കെ.എസ്. ഹംസയുടെ നിലപാട്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ക്കു തൊട്ടു മുന്‍പ് ഉത്തരവിറക്കിയത് കോടതിയെ മറികടക്കാനാണെന്ന് കെ.എസ്. ഹംസ പറയുന്നു.  

കടുത്ത പ്രതിഷേധത്തിലാണെങ്കിലും പ്രതികരണങ്ങള്‍ വേണ്ടെന്നാണു സമസ്തയുടെ തീരുമാനം. സംഘടനാ നടപടിയെടുത്തു മുശാവറയില്‍ നിന്നു പുറത്താക്കിയ മുസ്തഫൈല്‍ ഫൈസിയെ വഖഫ് ബോര്‍ഡിലെത്തിച്ചത് ലീഗ് സമ്മര്‍ദ്ദത്തിനു വഴങ്ങാത്ത ജിഫ്രി മുത്തുകോയ തങ്ങള്‍ അടക്കമുള്ളവര്‍ക്കുള്ള മറുപടിയാണന്നാണു സംഘടനയിലെ വിലയിരുത്തല്‍.

ENGLISH SUMMARY:

Sunni organizations are gearing up for direct protests against the recent reorganization of the Kerala Wakf Board. The Kanthapuram AP Sunni faction (Kerala Muslim Jamaat) has decided to hold district-headquarters demonstrations on Thursday, expressing deep betrayal over the government's unilateral decision. Meanwhile, the EK Sunni faction (Samasta) has chosen not to take to the streets publicly but will sharpen its internal political stance against the Indian Union Muslim League (IUML). Former Wakf Board chairman K.S. Hamza sharply criticized the government, likening the timing of the order issued right before continuous public holidays to a covert heist aimed at bypassing judicial intervention.