നവരാത്രി ആഘോഷങ്ങളുടെ വൈബിലാണ് ചെന്നൈ. ഇത്തവണ പെരമ്പൂരിലെ ഭീമൻ കൊലു ആണ് ആഘോഷങ്ങളുടെ മുഖ്യ ആകർഷണം. റെക്കോർഡുകളിൽ ഇടം നേടാൻ നിർമിച്ച 48 അടി ഉയരമുള്ള ബൊമ്മക്കൊല്ലു കാണാൻ ആളുകളുടെ വലിയ തിരക്കാണ്.
പെരമ്പൂരിലെ എസ്പിആർ സിറ്റിയിലാണ് ഈ വമ്പൻ ബൊമ്മക്കൊല്ലു. 48 അടി ഉയരത്തിൽ 4500 പാവകൾ കൊണ്ടാണ് കൊലു ഒരുക്കിയിരിക്കുന്നത്. 22 നിരകളിലായാണ് പാവകൾ ക്രമീകരിച്ചിരിക്കുന്നത്. ഭീമൻ കൊലു കാണാൻ കാഴ്ചക്കാരുമേറെയാണ്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാൻ കൂടിയാണ് ഇത്രയും വലിയ കൊലു നിർമിച്ചിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബൊമ്മക്കൊല്ലുവാണിതെന്ന് സംഘാടകർ പറയുന്നു.
ഒക്ടോബർ 11 മുതൽ 20 വരെയാണ് കൊലു പ്രദർശനം. ആളുകൾക്ക് പ്രവേശനം സൗജന്യമാണ്. നവരാത്രിയോട് അനുബന്ധിച്ച് നഗരിയിൽ പ്രത്യേക കലാപരിപാടികളും നടക്കുന്നുണ്ട്.
ENGLISH SUMMARY:
Chennai is immersed in Navratri festivities, with the giant 'Bommai Golu' in Perambur emerging as the season's chief attraction. Set up at SPR City in Perambur, this massive display stands 48 feet tall and features around 4,500 traditional dolls arranged neatly across 22 steps. Organizers claim that this installation is the largest doll display in the country and has been designed to secure a spot in the World Book of Records. Open to the public with free admission from October 11 to 20, the venue is drawing huge crowds and also features various special cultural programs in connection with Navratri.