vilagad

TOPICS COVERED

കോഴിക്കോട് വിലങ്ങാട് ഉരുളെടുത്ത ഭൂമിയില്‍ പേടിയോടെ കഴിയുകയാണ് 32 കുടുംബങ്ങള്‍. വീടിന് ചുറ്റും ശ്മശാന ഭൂമിയായി കിടക്കുമ്പോഴും ഈ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. ദുരന്തഭൂമിയില്‍ നിന്ന് പുനരധിവസിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ കണ്ടഭാവം നടിച്ചിട്ടില്ല.

ഉരുള്‍ തകര്‍ത്തെറിഞ്ഞ വിലങ്ങാട്, മഞ്ഞച്ചീളിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരാണിവര്‍.  ഉരുള്‍ സര്‍വതും ചുഴറ്റിയെടുത്ത് കൊണ്ടുപോയതോടെ വീടിന് ചുറ്റും ഭൂമി വിണ്ടുകീറി. കൂറ്റന്‍ പാറകഷ്ണങ്ങളും വന്‍ മരങ്ങളും ഒഴുകിയെത്തി വീടുകളില്‍ വിള്ളല്‍ വീഴത്തി. കിണറുകള്‍ ഉള്‍പ്പെടെ ഉരുള്‍ മൂടിയതോടെ കുടിവെള്ളം പോലുമില്ലാത്ത അവസ്ഥ. ദുരന്തഭൂമിയില്‍ നിന്ന് മാറിതാമസിക്കാന്‍ കഴിയാതെ ഉരുളിനെ പേടിച്ചുകഴിയുകയാണ് 32 കുടുംബങ്ങള്‍ .

ഉരുള്‍ പൊട്ടല്‍ ഭീഷണി പ്രദേശമായി അടയാളപ്പെടുത്തിയിട്ടും ഈ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. പലരും ബന്ധുവീടുകളിലേക്ക് മാറി. മഴയൊന്ന് കനത്താല്‍ ഇവിടെ കഴിയുന്നവരെ  താല്‍ക്കാലിക ക്യാംപിലേയ്ക്ക് മാറ്റും. 

160 ഹെക്ടര്‍ കൃഷി നശിച്ചതോടെ ഭൂരിഭാഗം പേരുടേയും ഉപജീവനമാര്‍ഗവും മുടങ്ങിയിരിക്കുകയാണ്. 

Kozhikode landslide victims are living in fear after a landslide destroyed their homes and livelihoods, with 32 families still awaiting rehabilitation and compensation. :