art-gallery
  • കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ചികില്‍സ സഹായം കണ്ടെത്തുകയാണ് ചിത്രപ്രദര്‍ശനത്തിന്റ ലക്ഷ്യം

കല ആസ്വാദനത്തിനും കരുതലിനുമുള്ളതാണെന്ന് ഓര്‍പ്പെടുത്തുകയാണ് ഒരുകൂട്ടം വനിതകള്‍. കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍  121 വനിതകള്‍ ചേര്‍ന്ന് നടത്തുന്ന ചിത്ര പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നതും അതുകൊണ്ടാണ്. കാന്‍സര്‍ ബാധിതരായ  കുട്ടികള്‍ക്ക് ചികില്‍സ സഹായം കണ്ടെത്തുകയാണ് ചിത്രപ്രദര്‍ശനത്തിന്റ ലക്ഷ്യം. 

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 10 സ്ത്രീകള്‍ ചേര്‍ന്ന് തുടങ്ങിയ കൂട്ടായ്മയില്‍ ഇന്ന്  121 അംഗങ്ങളുണ്ട്. ഓരോരുത്തരും വരച്ച ചിത്രങ്ങളാണ് സ്നേഹ വര്‍ണങ്ങള്‍ എന്നു പേരിട്ട് പ്രദര്‍ശനത്തില്‍ വച്ചിട്ടുള്ളത്. ഇവ വിറ്റുകിട്ടുന്ന തുകയുടെ നിശ്ചിത ശതമാനം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ ബാധിതരായ കുട്ടികളുടെ ചികില്‍സയ്ക്കായി നല്‍കും. വീട്ടമ്മമാരടക്കം വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂട്ടായ്മയിലുണ്ട്. 

2013 ല്‍ നടത്തിയ ചിത്ര പ്രദര്‍ശനത്തിലൂടെ ലഭിച്ച തുകകൊണ്ട്  മെഡിക്കല്‍ കോളജ് ഐഎംസിഎച്ചില്‍  ചികിത്സയ്ക്കായി എത്തുന്ന കുട്ടികള്‍ക്ക് ഒരു പാര്‍ക്ക് ഇവര്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു.

ENGLISH SUMMARY:

This art exhibition by women artists in Kozhikode aims to raise funds for children's cancer treatment, showcasing 121 artworks titled 'Sneha Varnangal'. The proceeds from the sale of these paintings will be donated to support the medical expenses of young cancer patients at Kozhikode Medical College.