cpm-criticism

TOPICS COVERED

  • സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വിശാല സംസ്ഥാന കമ്മിറ്റിയില്‍ കടന്നാക്രമണം

പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ വിശാല സംസ്ഥാന കമ്മിറ്റിയിൽ കടന്നാക്രമണം. പാർട്ടിയുടേത്  എന്ത് നേതൃത്വം ആണെന്ന ചോദ്യമാണ് വിശാല സംസ്ഥാന സമിതിയിൽ ജില്ലാ സെക്രട്ടറിയേറ്റുകൾ ഉയർത്തിയത്. സിപിഎം- ബിജെപി ഡീൽ ആരോപണം പ്രതിരോധിക്കാനായില്ല എന്നത് ചൂണ്ടിക്കാട്ടിയും തളിപ്പറമ്പിലെ പരാജയ കാരണം  കൃത്യമായി പറയാത്തതുമാണ് ഇതെന്തു നേതൃത്വം എന്ന ചോദ്യം ഉയരാൻ കാരണം. 

Also Read: ദൗര്‍ബല്യങ്ങള്‍ തിരുത്തും; ഇ.ഡിക്കെതിരെ പ്രമേയമുണ്ടാവില്ല: എം.വി. ഗോവിന്ദന്‍

തൃശ്ശൂർ കൊല്ലം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റുകളാണ് നേതൃത്വത്തെ കടന്നാക്രമിച്ചത്. സാമുദായിക സംഘടനകളോടുള്ള സമീപനത്തിലും വ്യക്തതയുണ്ടായില്ല. ഇത് നേതൃത്വത്തിന്റെ പരാജയം ആണെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. തിരുവനന്തപുരത്ത് വി ജോയ് MLA യെ എന്തിന് ജില്ലാ സെക്രട്ടറിയാക്കിയെന്ന്  തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് വിമർശനമുയർത്തി.  

എന്തു മാനദണ്ഡത്തിലാണ് വി ജോയിയെ സെക്രട്ടറിയാക്കിയത്?. തിരുവനന്തപുരത്ത് പാർട്ടിയെ നയിക്കാൻ വേറെ ആരും ഇല്ലേ എന്നും ചോദ്യമുയര്‍ത്തി. വിശാല സംസ്ഥാന സമിതിയിൽ പൊതു ചർച്ച ഇന്നും തുടരും. 

 

CPIM District Secretariats Rebel Over Vellappally Alliance and Internal Decisions:

The extended state committee meeting of the CPI(M) witnessed severe internal backlash from district secretariats targeting the party's state leadership. Representatives from the Thrissur, Kollam, and Kannur district secretariats questioned the effectiveness of the leadership, citing failure to counter allegations regarding a supposed CPI(M)-BJP deal and lack of clarity on electoral defeats such as Taliparamba. Criticisms were also leveled against the party's ambiguous stance towards communal organizations, explicitly describing the alignment with SNDP Yogam leader Vellappally Natesan as embarrassing. Additionally, the Thrissur secretariat questioned the criteria behind appointing V. Joy MLA as the Thiruvananthapuram District Secretary, asking if no other capable leaders were available to head the district